മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ചുവട് 2023 ന്റെ ഭാഗമായ ഘോഷയാത്രയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. മൂടാടിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ 18 വാർഡ്കളിലെ
എ.ഡി.എസ് നേതൃത്വത്തിൽ നൂറുകണക്കിന് കുടുബശ്രീ അംഗങ്ങൾ പങ്കെടുത്തു.
വാദ്യ ഘോഷങ്ങളും മുത്തു കുടകളും കലാരൂപങ്ങളും അടങ്ങിയ ഘോഷയാത്രക്ക് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാൻറി ഗ് കമ്മിറ്റി, ചെയർപേഴ്സൺ എം.പി അഖില , സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലത ‘വൈസ് ചെയർ പേഴ്സൺ കമല വി.കെ., മെമ്പർ സെക്രട്ടറി ഗിരിഷ് കുമാർ, വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.