കീഴൂർ ശിവക്ഷേത്രത്തിൽ വലിയ കളംപാട്ട് ഉത്സവം മെയ് അഞ്ചിന്

news image
May 2, 2024, 7:02 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിൽ ഗ്രാമ ഐശ്വര്യത്തിനും കാലാവസ്ഥാ കെടുതികൾക്കുള്ള പരിഹാരത്തിനുമായി ഭക്തജനങ്ങൾ വഴിപാടായി നടത്തിവരുന്ന വലിയ കളം പാട്ടു ഉത്സവവും തേങ്ങയറും പാട്ടും നടക്കും.

തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യധാരത്വം വഹിക്കും. അന്നേദിവസം കാലത്ത് പൂജകൾ നാളികേരം എഴുന്നള്ളിക്കൽ വൈകിട്ട് പരാധന കേളി തായമ്പക കൊമ്പുപറ്റ് കുഴൽ പറ്റ് രാത്രി 8:30ന് എഴുന്നള്ളത്ത് മുല്ലക്കൽ പാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പാണ്ടിമേളത്തോടെ തിരിച്ചെത്തി കളപൂജ കളപ്രദക്ഷിണം തുടർന്ന് കലാശേരി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ ധാർമികത്വത്തിൽ തേങ്ങയറും പാട്ട് കളം മായ്ക്കൽ നിയോഗം എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe