കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

news image
Sep 20, 2026, 10:21 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള മിൽമ ബൂത്തിന് സമീപത്ത് നിന്ന് പഴക്കം ചെന്ന മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വലിയങ്ങാടി ഭാഗത്തുനിന്നുള്ള പ്രവേശന കവാടത്തിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്.

സംഭവസ്ഥലത്തെത്തിയ പോലീസ് തലയോട്ടി കസ്റ്റഡിയിലെടുത്തു. പ്രാഥമിക ഫോറൻസിക് പരിശോധനകൾക്ക് ശേഷം ഇത് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. തലയോട്ടിയിൽ പല്ലുകൾ അവശേഷിക്കുന്നതിനാൽ ഡി.എൻ.എ സാംപിളുകൾ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, കാർബൺ ഡേറ്റിംഗ് പരിശോധന നടത്തി ഇതിന്റെ കാലപ്പഴക്കം കൃത്യമായി തിട്ടപ്പെടുത്തും.കണ്ടെടുത്ത തലയോട്ടിയിൽ മണ്ണിന്റെ അംശം വളരെ കുറവാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe