തിരുവനന്തപുരം: പരീക്ഷാ ഫലങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് ഒന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു. പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉയർന്ന വലിയ പിഴവുകൾ ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ നിർണായക തീരുമാനം.
ഇതിനുപുറമെ, പരീക്ഷാ നടത്തിപ്പിനായി നിലവിൽ ഉപയോഗിച്ചുവന്നിരുന്ന ‘കെ-റീപ്പ്’ (K-REAP) സോഫ്റ്റ്വെയർ പൂർണ്ണമായി ഒഴിവാക്കാനും സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
