പയ്യോളി: കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രസർക്കാർ ബജറ്റിനെതിരെ ജനരോഷം. സിപിഎം നേതൃത്വത്തിൽ പയ്യോളി ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ ഉദ്ഘാടനം ചെയ്തു.എൻ ടി രാജൻ അധ്യക്ഷനായി.
കെ ധനഞ്ജയൻ, എ വിഷ്ണു രാജ് എന്നിവർ സംസാരിച്ചു. കോട്ടക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ബീച്ച് റോഡിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ലോക്കൽ സെക്രട്ടറി എൻ ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ കെ മമ്മു, എം ടി സുരേഷ് ബാബു, ഉഷവള പ്പിൽ എന്നിവർ സംസാരിച്ചു.ഇരിങ്ങൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങൽ ടൗണിലും മൂരാട് ടൗണിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.ടി അരവിന്ദാക്ഷൻ,പിഎം വേണുഗോപാലൻ, പി ഷാജി, കെ കെ രമേശൻ എന്നിവർ നേതൃത്വം നൽകി.പുറക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കാട്ട് ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ലോക്കൽ സെക്രട്ടറി കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. എൻ കെ അബ്ദുൾ സമദ് അധ്യക്ഷനായി. ഇരിങ്ങത്ത്, തുറയൂർ, പള്ളിക്കര, തിക്കോടി, മൂടാടി,പയ്യോളി സൗത്ത് എന്നീ ലോക്കലുകളിൽ തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ നടക്കും