പയ്യോളി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു

news image
Mar 12, 2023, 6:57 am GMT+0000 payyolionline.in

 

നന്തി : റമദാനിനെ വരവേറ്റു കൊണ്ട് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു . വൃതം മനസ്സിനെ വിമലീകരിക്കുന്ന പരിചയാണ്. അത് ഉപയോഗപ്പെടുത്തേണ്ടത് ആരാധനകളിലും വിശുദ്ധ ഖുർആൻ പാരായണത്തിലും പവപ്പെട്ടവരെ പരിഗണിച്ചു കൊണ്ടുമായിരിക്കണമെന്നു വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അഹ്‌ലൻ റമദാൻ ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു .

ടിപി അബ്ദുൽ അസീസ് ഉത്ഘാടനം ചെയ്യുന്നു

ആഘോഷങ്ങളിലും ഭക്ഷണ മാമാങ്കത്തിലും മുഴുകേണ്ട മസമല്ല റമദാൻ എന്ന് അദ്ദേഹം പറഞ്ഞു.
ഷഫീക് സലാഹി മണ്ണാർക്കാട് റമദാൻ വിശുദ്ധിയുടെ മാസം എന്ന വിഷയമവതരിപ്പിചു കൊണ്ട് സംസാരിച്ചു. സി എം കെ അഹ്മദ് അധ്യക്ഷം വഹിച്ചു. ഷാനിയസ് നന്തി സ്വാഗതം പറഞ്ഞു. സഫീർ പയ്യോളി നന്ദി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe