കൊയിലാണ്ടി: കരൾ രോഗം ബാധിച്ചയാൾ ചികിത്സ സഹായം തേടുന്നു. തുറയൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ മാവുള്ളാട്ടിൽ ബാലന്റെ മകൻ രാജേഷ് (43) ആണ് ചികിത്സ സഹായം തേടുന്നത്. എത്രയും വേഗം കരൾ മാറ്റിവെക്കേണ്ട സാഹചര്യമാണ്. സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ അത്താണിയാണ് രാജേഷ്. പ്രായമായ അച്ഛനും അമ്മയും മകനും മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജേഷ്. മക്കള് വിദ്യാർത്ഥികളാണ്.അസുഖം കാരണം കുടുംബം ആകെ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണുള്ളത് .
യാതൊരു വരുമാനവുമില്ലാത്ത കുടുംബത്തിന്റെ ചികിത്സക്ക് സഹായിക്കാനായി നാട്ടുകാരും സുമനസ്സുകളും ചേർന്ന് വാർഡ് മെമ്പർ ശ്രീജ മാവുള്ളാട്ടിൽ ചെയർമാൻ, മുഹമ്മദലി പടന്നയിൽ കൺവീനർ, സി എ നൗഷാദ് മാസ്റ്റർ ട്രഷറർ എന്ന നിലവിൽ വന്ന കമ്മിറ്റിയാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ രാജേഷിന്റെ തുടർ ചികിത്സ സാധ്യമാകുകയുള്ളൂ.
രാജേഷ് ചികിത്സ സഹായ കമ്മിറ്റി
A/C NO: 40209101106471
Kerala Gramin Bank, PAYYOLI. BAZAAR
IFSC : KLGB0040209.
GPAY : 8075653591