പയ്യോളി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘സ്ത്രീപക്ഷം 2025’ പയ്യോളി മണ്ഡലം ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ തൊഴിലാളികളെ ആദരിച്ചു. യോഗം മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി മെമ്പർ മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി പയ്യോളി മണ്ഡലം പ്രസിഡണ്ട് എൻ എം മനോജ് അധ്യക്ഷനായ ചടങ്ങിൽ വർക്കിംഗ് വുമൺ കൗൺസിൽ ജില്ലാ പ്രസിഡണ്ട് തസ്ലീന പി മുഖ്യാതിഥിയായി.
ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡൻറ് സുമലത പി മുഖ്യപ്രഭാഷണം നടത്തി. ഇ കെ ശീതൾ രാജ്, ടി കെ നാരായണൻ, കെ ടി വിനോദൻ, കാര്യാട്ട് ഗോപാലൻ, രാജീവൻ പി എം, സബീഷ് കുന്നങ്ങോത്ത്, അൻവർ കായരികണ്ടിഎംടി രഞ്ജിത്ത് ലാൽ വി കെസായി രാജേന്ദ്രൻ സി എൻ ബാലകൃഷ്ണൻ, രതി ടീച്ചർ, എന്നീവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ തൊഴിലാളികൾ ആദരവ് ഏറ്റുവാങ്ങി. എം കെ മുനിർ സ്വഗതവുംഅഫ്സൽ ഹമീദ് നന്ദിയും പറഞ്ഞു.