സെന്തിൽ ബാലാജി ഹേബിയസ് കോർപസ് ഹര്‍ജിയിൽ ഭിന്നവിധി, കേസ് ചെന്നൈ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്

news image
Jul 4, 2023, 7:06 am GMT+0000 payyolionline.in

ചെന്നൈ; സെന്തിൽ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയിൽ  ഭിന്നവിധി  .ബാലാജിയുടെ  ഭാര്യ നൽകിയ  ഹേബിയസ് കോര്‍പ്പസ് അപേക്ഷ  നിലനിൽക്കുന്നതാണെന്നും   മന്ത്രിയെ  മോചിപ്പിക്കണമെന്നും ജസ്റ്റിസ്  നിഷ ഭാനു ഉത്തരവിട്ടു .എന്നാൽ  അറസ്റ്റ്  നിയമവിധേയമെന്നും ഹര്‍ജി നിലനിൽക്കുന്നതല്ലെന്നും ആണ്  ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ് .ഇതോടെ കേസ് വിശാല ബഞ്ചിലേക്ക് പോകും .ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ച് ആകും ഇനി കേസ് പരിഗണിക്കുക.   കഴിഞ്ഞ മാസം 14ന് അറസ്റ്റ് ചെയ്യപ്പെട്ട ബാലാജി , ഹൃദയശസ്ത്രക്രിയക്ക് ശേഷം  ഇപ്പോൾ  ചെന്നൈ കാവേരി ആശുപത്രിയിൽ  വിശ്രമത്തിലാണ്  .അതിനിടെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പുതിയ കേസ് എടുത്തു .അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.കള്ളപ്പണം വെളുപ്പിച്ചെടുത്തതിന് നിലവിലുള്ള 3 കേസുകൾക്ക് പുറമെയാണ് അഴിമതി നിരോധന നിയമപ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe