തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വധിക്കാൻ സി പി എം വാടകക്കൊലയാളികളെ അയച്ചെന്ന ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ ഭയമുളവാക്കുന്നതാണെന്ന് ബെന്നി ബഹനാൻ എം.പി. രാഷ്ട്രീയ എതിരാളിയായിരുന്ന ടി.പി ചന്ദ്രശേഖരനെ വധിക്കാൻ തയാറായവർ ഇത്തരം പ്രവർത്തനം നടത്തിയെന്നത് അവിശ്വസിക്കാൻ കഴിയില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയും കൊലയാളികളെ ന്യായീകരിക്കുകയും ചെയ്യുന്ന സിപിഎമ്മിനെതിരെയാണ് ശക്തിധരൻ വെളിപ്പെടുത്തൽ നടത്തിയത്.
ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ശക്തിധരൻ നടത്തികൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ശക്തിധരന്റെ മൊഴിയെടുക്കാൻ പൊലീസ് തയാറാവണം. കുറ്റവാളികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയെന്നും അതിനാലാണ് പരാതിയിൽ കേസെടുക്കാതെ ഒളിച്ചു കളിക്കുന്നതെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി.