ലേ (ലഡാക്ക്): സിയാച്ചിൻ ഹിമാനിയിലുണ്ടായ തീപിടിത്തത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ മരിക്കുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നതെന്ന് ഇന്ത്യൻ ആർമി അധികൃതർ അറിയിച്ചു. റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിംഗാണ് മരിച്ചത്.
പൊള്ളലേറ്റ് പരിക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഫൻസ് പി.ആർ.ഒ പറഞ്ഞു. വാസയോഗ്യമല്ലാത്ത കാലാവസ്ഥയും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളും ഹിമാനിയിലെ വെടിവെപ്പുകളേക്കാൾ കൂടുതൽ ജീവൻ അപഹരിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് മാത്രമേ സൈന്യത്തിന് ഒരു സൈനികനെ സിയാച്ചിനിൽ വിന്യസിക്കാൻ കഴിയൂ.
മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 37 വർഷത്തിനിടെ, 800-ലധികം സൈനികർ സിയാച്ചിനിൽ വെടിവെപ്പിലും അതി തീവ്ര കാലാവസ്ഥയിലും ജീവൻ വെടിഞ്ഞിട്ടുണ്ട്.