ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

news image
Jan 10, 2024, 1:04 am GMT+0000 payyolionline.in

ന്യൂ​ഡ​ല്‍ഹി: ലൈഫ് മിഷൻ കേസിൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ന​ട്ടെ​ല്ലി​ലെ രോ​ഗം ഗു​രു​ത​രമെ​ന്ന് റിപ്പോർട്ട്. പു​തു​ച്ചേ​രി ജി​പ്‌​മെ​റി​ലെ ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​നാണ് റി​പ്പോ​ര്‍ട്ട് തയാറാക്കിയത്.

ശി​വ​ശ​ങ്ക​റി​ന് ന​ട്ടെ​ല്ല് സ്വ​യം പൊ​ടി​ഞ്ഞു​പോ​കു​ന്ന അ​സു​ഖ​മാ​ണെ​ന്ന പ്രസ്തുത റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കും. അതുവരെ ഇടക്കാല ജാമ്യം നീട്ടി. നേരത്തെ നട്ടെല്ലിന്റെ ശസ്ത്രക്രിയക്കായി അനുവദിച്ച ജാമ്യം സുപ്രീംകോടതി നീട്ടിയിരുന്നു. ചികിത്സക്കായി അനന്തമായി ജാമ്യം നീട്ടരുതെന്ന എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ വാദം തള്ളിയാണ് കോടതി നടപടി.

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആറ് മാസത്തെ ജയിൽവാസത്തിനൊടുവിൽ ആഗസ്റ്റിൽ ഇടക്കാല ജാമ്യം ലഭിച്ചു. ഇ.ഡിയുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയവേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലു​മല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കർശന വ്യവസ്ഥകൾ കോടതി മുന്നോട്ടുവെച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe