കൊയിലാണ്ടി : ദേശീയപാതയിൽ പാലക്കുളത്ത് വൻ മരം കടപുഴകി വീണു. ശക്തമായ മഴയിലും കാറ്റിലുമാണ് റോഡരികിലെ തണൽമരം കടപുഴകിയത് 7.15 ഓടെയായിരുന്നു അപകടം.
സംഭവ സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മരം വീണതിനെ തുടർന്ന് ദേശീയ പാതയിൽ വൻഗതാഗതക്കുരുക്കാണ്. ഫയർഫോഴ്സും പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്. മരം മുറിച്ചു നീക്കാൻ ആരംഭിച്ചു. ആനക്കുളത്ത് നിന്ന് പുതിയ ബൈപ്പാസിലുടെ നിലവിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.