വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ’; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

news image
May 4, 2026, 5:56 am GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ പ്രമുഖരും പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സമൂഹമാധ്യമത്തിലൂടെയാണ് രാഹുൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

“വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ…. പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ….” എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തെയും തുടർന്നുണ്ടായ വിവാദത്തെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്. പ്രസംഗത്തിനിടെ സംശയം ചോദിക്കാൻ എഴുന്നേറ്റ വ്യക്തിയോട്, “അത് വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സംഭവമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ആയുധമാക്കിയിരിക്കുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ യുഡിഎഫ് വലിയ മുന്നേറ്റമാണ് മണ്ഡലങ്ങളിൽ കാഴ്ചവെക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം ഉൾപ്പെടെയുള്ള പല സിറ്റിങ് സീറ്റുകളിലും എൽഡിഎഫ് പിന്നിൽ നിൽക്കുന്ന വാർത്തകൾ പുറത്തുവരുമ്പോൾ രാഹുലിന്റെ ഈ പരിഹാസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe