വി.എസിൻ്റെ വിയോഗം; തിക്കോടിയിൽ സർവ്വകക്ഷി അനുശോചനയോഗം

news image
Jul 23, 2025, 3:57 pm GMT+0000 payyolionline.in

 

തിക്കോടി: വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സി പി ഐ എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി ടൗണിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു.
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷയായി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ , ജയചന്ദ്രൻ തെക്കെ കുറ്റി, എം.കെ പ്രേമൻ , സഹദ് പുറക്കാട്, ശ്രീഹരി മാസ്റ്റർ, കെ.പി രമേശൻ, ചന്ദ്രശേഖരൻ തിക്കോടി,പുഷ്പൻ തിക്കോടി, സുകുമാരൻ മയോണ എന്നിവർ സംസാരിച്ചു. വിശ്വൻ ആർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി പി ഐ എം തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതവും പി.കെ ശശികുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe