വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ചു വന്നവർക്ക് മൂടാടിയിൽ സിപിഎം സ്വീകരണം നൽകി

news image
Oct 28, 2022, 3:51 am GMT+0000 payyolionline.in

പയ്യോളി : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. സിപിഎം മൂടാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുചുകുന്നിൽ സംഘടിപ്പിച്ചസ്വീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.

രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻതീരുമാനിച്ചവർക്ക്നൽകിയ സ്വീകരണം

ലോക്കൽ സെക്രട്ടറി കെ സത്യൻ അധ്യക്ഷനായി. എരിയസെക്രട്ടറി എം പി ഷിബു , സി കെ ശ്രീകുമാർ , പി  അനൂപ്എന്നിവർ  സംസാരിച്ചു. 15 സജീവ പ്രവർത്തകരാണ് രാജിവച്ച് വന്നത്.  കലാമണ്ഡലം, അവാർഡ് ജേതാവ് തുള്ളൽ കലാകാരൻ പത്മനാഭൻ നായരെ പരിപാടിയിൽ വച്ച് ആദരിച്ചു. സി കെ ശശി സ്വാഗതം പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe