
തിക്കോടി: പെരുമാൾപുരം ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിവസമായ ആഗസ്റ്റ് 27 ബുധനാഴ്ച വൈകീട്ട് 6 മണിയ്ക്ക് അപ്പ നിവേദ്യ സമർപ്പണം നടക്കും. ക്ഷേത്ര മുമ്പിലുള്ള ആൽ മര തറയിൽ ശ്രീ മഹാഗണപതിയുടെ മുമ്പിലാണ് അപ്പ സമർപ്പണം നടക്കുക. ക്ഷേത്രം തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.

