തിക്കോടി: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കി പള്ളിക്കര ഗാലാർഡിയ പബ്ലിക് സ്കൂൾ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. വിജ്ഞാനവും സർഗ്ഗാത്മകതയും ഒരുപോലെ സമ്മേളിച്ച പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. റിയാസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഷംസീന അധ്യക്ഷയായി. ഫൈസൽ മാസ്റ്റർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനമായും റോക്കറ്റ് നിർമ്മാണം, ക്വിസ് ചിത്രരചന, കുട്ടികൾ ബഹിരകാശയാത്രികരുടെ വേഷം ധരിച്ചെത്തി എന്നിവയായിരുന്നു മുഖ്യ ആകർഷണങ്ങൾ. പരിപാടിയിൽ ബൽകീസ്, നിഷിത, അസുറ, ഹനാന, സുനിത, ഷമിത, സുമയ്യ, ശ്രുതി, ഫസീല, രൂപകല, ജസ്ന, റുക്കിയ, ഷുഹൈബ് എന്നിവർ പങ്കെടുത്തു.