വടകര: വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.305 കിലോഗ്രാം കഞ്ചാവ് പിടികൂടി. വടകര എക്സൈസ് റെയ്ഞ്ച് ഓഫീസും ആർ.പി.എഫും (RPF) സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
ഇന്ന് (07/10/2026) രാവിലെ 9.20 ഓടെ പ്ലാറ്റ്‌ഫോമിലെ ഇലക്ട്രിക് പോസ്റ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കറുത്ത ബാഗിൽ നിന്നാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് കെ.യുടെ നേതൃത്വത്തിൽ NDPS ആക്ട് പ്രകാരം (CR No. 89/26) കേസെടുത്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ., ഗ്രേഡ് എ.ഇ.ഐ സജീവൻ എം., പ്രിവന്റീവ് ഓഫീസർ ഗണേഷ് കെ., സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് റമീസ് കെ., സന്ദീപ് സി.വി. എന്നിവരും പങ്കെടുത്തു.
