റോഡുകൾ ഗതാഗതയോഗ്യമാക്കണം: പയ്യോളിയിൽ ഓട്ടോ തൊഴിലാളികൾ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു- വീഡിയോ

news image
Aug 4, 2026, 1:31 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭാ പരിധിയിൽ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി തകർന്നു കിടക്കുന്ന ബിസ്മി നഗർ റോഡിലും ഐ.പി.സി റോഡിലും തൊഴിലാളികൾ വാഴനട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് യൂണിയൻ സെക്ഷൻ സെക്രട്ടറി നൗഫൽ, പ്രസിഡന്റ് സജീവൻ, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe