രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പയ്യോളിയിൽ കോൺഗ്രസ് പ്രതിഷേധം

news image
Oct 7, 2026, 2:09 pm GMT+0000 payyolionline.in

പയ്യോളി: ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മുദ്രാവാക്യമുയർത്തി വോട്ട് കൊള്ളയ്‌ക്കെതിരെ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രതിഷേധിച്ചു.

പ്രതിഷേധ യോഗം കെ.പി.സി.സി. അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം പ്രസിഡന്റ് പി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദൻ, പി. ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, ഇ.കെ. ശീതൾ രാജ്, കെ.ടി. സിന്ധു, കെ.ടി. സത്യൻ, മനോജ് എൻ.എം., പ്രജീഷ് കുട്ടംവള്ളി എന്നിവർ സംസാരിച്ചു.

പയ്യോളി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എം.കെ. ദേവദാസൻ, കുറുമണ്ണിൽ രവീന്ദ്രൻ, ശശികുമാർ കീഴങ്കോട്ട്, മോഹനൻ മാസ്റ്റർ, ടി. ഉണ്ണികൃഷ്ണൻ, വിനീത സോമൻ, ഗീത ടീച്ചർ, കെ.വി. കരുണാകരൻ എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe