തിക്കോടി: നാഷണൽ ഹൈവേയിലെ വിള്ളൽ രൂപപ്പെട്ടതിനെതിരെ നിയോജക മണ്ഡലത്തിലെ ആശാസ്ത്രീയ വർക്കുകൾക്കെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി വിഗാഡ് ക്യാമ്പ് ഓഫീസിലേക്ക് യൂത്ത്ലീഗ് മാർച്ച് നടത്തി.യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളായ മണ്ഡലം പ്രസിഡന്റ് കെ. കെ റിയാസ്, ജനറൽ സെക്രട്ടറി ഫാസിൽ നടേരി വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദലി, എവി സക്കരിയ, ഷിബിൽ, ജാസിദ്, പിവി ജലിൽ, ജിഷാദ്, ഫസീഹ തുടങ്ങി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.


