തിക്കോടി: തിക്കോടി പുതിയകുളങ്ങര ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച മേലടി ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ നാളികേര സംഭരണ വിപണന കേന്ദ്രം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഭരണ വിപണന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കർഷകനായ ബാലൻ കല്ലേരിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ ആദ്യ നാളികേര ശേഖരം ഏറ്റുവാങ്ങി. ചടങ്ങിൽ തിക്കോടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസീത ആളങ്ങാരി, സജിന ചെത്തിൽ, ഡോണ കരിപ്പാളി, അഞ്ജന രാജേന്ദ്രൻ, ബിജു കളത്തിൽ, ജയേന്ദ്രൻ തെക്കേകുറ്റി, പി.ടി. രമേശൻ, ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് അഡ്വ. എൻ.കെ. അബ്ദുൽ സമദ് സ്വാഗതവും സി.ഇ.ഒ. മുഹമ്മദ് നിഹാൽ നന്ദിയും പറഞ്ഞു.
