മേപ്പയ്യൂർ ഫെസ്റ്റിന് തിരശീല വീണു

news image
Feb 11, 2025, 6:51 am GMT+0000 payyolionline.in

മേപ്പയ്യൂർ :  മേപ്പയ്യൂർ  ഫെസ്റ്റ് സമാപന സമ്മേളനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ്,ജില്ലാപഞ്ചായത്തംഗങ്ങളായ വി.പിദുൽഖിഫിൽ സി.എം.ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി.ശോഭ, സെക്രട്ടറി കെ.പി. അനിൽ കുമാർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല , എ.സി. അനൂപ്, വി.പി. രമ, കെ.കുഞ്ഞിരാമൻ,ഭാസ്കരൻകൊഴുക്കല്ലൂർ, മഞ്ഞക്കുളം നാരായണൻ, കെ.കെ. നിഷിത, അഷിത നടുക്കാട്ടിൽ വിപി. രമ, ജനറൽ കൺവീനർ വി.സുനിൽ
പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.രതീഷ്,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.എം. ദാമോദരൻ, കെ.കുഞ്ഞിക്കണ്ണൻ, പി.കെ. അനീഷ് , എം.എം. അഷറഫ്, എം.കെ. രാമചന്ദ്രൻ, ബൈജു കൊളോറത്ത്, പി.ബാലൻ മേലാട്ട് നാരായണൻ, എം.ടി സി. അമ്മത് എന്നിവർ സംസാരിച്ചു. തുടർന്ന് തകര മ്യൂസിക്ക ബാൻ്റിൻ്റെ സംഗീത രാത്രി അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe