തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിനെ ക്ഷയരോഗ മുക്ത പഞ്ചായത്തായി തിരഞ്ഞെടുത്തു. മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് അധികൃതർ അവാർഡ് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനിൽ നിന്ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി, മെഡിക്കൽ ഓഫീസർ ഡോ. വീണ എന്നിവർ ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്. ഗ്രാമപഞ്ചായത്തിനെ ഈ അഭിമാന നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മേലടി സി.എച്ച്.സി.യിലെ (CHC) ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ പ്രത്യേകം പ്രകീർത്തിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
തിക്കോടി ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പദവി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി
Jun 27, 2026, 1:41 pm GMT+0000
payyolionline.in
കൊയിലാണ്ടിയിൽ ‘ഓപ്പറേഷൻ തൂഫാൻ ഡി ഹണ്ട്’ ലഹരി വിരുദ്ധ മാരത്തോണും കലാപരിപാടികളു ..
ഇരിങ്ങൽ അറുവയിൽ താരേമ്മൽ കമ്പിനിക്കുനി നാണു അന്തരിച്ചു
