മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ, വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി ഈടാക്കിയത് 1,27,000 രൂപ

news image
Oct 21, 2026, 1:40 am GMT+0000 payyolionline.in

തിരുവനന്തപുരം: വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തതിന് തിരുവനന്തപുരം ആർപിഎഫ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ. 1,27,000 രൂപയാണ് മൂന്ന് മാസത്തിനിടെ പിഴയീടാക്കിയത്. അനധികൃതമായി വനിതാ കോച്ചുകളിൽ കയറിയാലുളള പിഴ അഞ്ഞൂറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറാക്കിയ ശേഷമുളള കണക്കാണിത്. ട്രാക്കിൽ അതിക്രമിച്ചുകയറിയതിനും ട്രാക്ക് അനധികൃതമായി മുറിച്ചുകടന്നതിനും 11 ലക്ഷം രൂപയും പിഴ ചുമത്തി.

വനിതകളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് പരിശോധന വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe