നന്തി ബസാർ : മൂടാടി പഞ്ചായത്തിൽ മൂന്നിടത്തായി കെ.മുരളീധരൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് കോടിക്കൽ ടൗൺ, കുന്നുമ്മൽ താഴ കടപ്പുറം, കടലൂർ മുറിക്കല്ലിനകത്ത് സ്ഥാപിച്ച മിനി മാസ് ലൈറ്റുകൾ കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽ ഖിഫിൽ, ബ്ലോക് മെമ്പർ സുഹറഖാദർ,വാർഡു മെമ്പർമാരായ പി.ഇൻഷിദ, പി.പി.കരീം, എന്നിവർ അദ്ധ്യക്ഷരായി.
പി.ഇൻഷിദ, വി.കെ.ഇസ്മയിൽ, റാഫി ദാരിമി, മർഹബ കുഞ്ഞബ്ദുള്ള സംസാരിച്ചു. മത്സ്യതൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ പ്രദേശവാസികളിൽ നിന്ന് എം.പി.നേരിട്ട് മനസ്സിലാക്കി. അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എം.പി. പറഞ്ഞു. കൂടാതെ കടൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് വേണ്ടി വള്ളങ്ങൾ ഇറക്കി വെക്കുന്ന കുന്നുമ്മൽ താഴ കടപ്പുറത്ത് കൂടി വരുന്ന തീരദേശ റോഡിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യവും തൊഴിലാളികൾ അവതരിപ്പിച്ചു.