എസ്.എസ്.എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവ് നാളെ സമാപിക്കും

news image
May 22, 2026, 4:59 pm GMT+0000 payyolionline.in

പയ്യോളി: വിദ്യാർത്ഥികളുടെ കലാ-സാഹിത്യ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എസ്.എസ്.എഫ് 33-ാമത് പയ്യോളി സെക്ടർ സാഹിത്യോത്സവ് ബീച്ച് റോഡ് ബിലാൽ നഗറിൽ നാളെ സമാപിക്കും. മെയ് 22, 23 (വെള്ളി, ശനി) തീയതികളിലായി നടക്കുന്ന കലാമാമാങ്കത്തിൽ എട്ട് യൂണിറ്റുകളിൽ നിന്നായി ഇരുനൂറിലേറെ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നൂറിലധികം മത്സരയിനങ്ങളാണ് രണ്ട് ദിവസങ്ങളിലായി അഞ്ച് വേദികളിൽ അരങ്ങേറുന്നത്.

സാഹിത്യോത്സവിന്റെ ഉദ്ഘാടനം വിമീഷ് മണിയൂർ നിർവ്വഹിച്ചു. അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തി. നാളെ നടക്കുന്ന സമാപന സംഗമം പയ്യോളി നഗരസഭാ വൈസ് ചെയർമാൻ സി.പി. ഭീംരാജ് (മുജേഷ് ശാസ്ത്രി) ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് ഷാഫി അഹ്സനി സന്ദേശപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയർമാൻ നാസർ സഖാഫി തിക്കോടി അധ്യക്ഷത വഹിക്കും.

എസ്.എസ്.എഫ് പയ്യോളി സെക്ടർ ജനറൽ സെക്രട്ടറി മിഷാൽ കീഴൂർ സ്വാഗതവും സ്വാഗതസംഘം കൺവീനർ ഹനീഫ നെല്ലോളി നന്ദിയും പറയും. കെ.വി.വി.എ.എസ് (KVVAS) പ്രസിഡന്റ് ഷമീർ കെ.എം. ആശംസകൾ നേർന്ന് സംസാരിക്കും. എസ്.എസ്.എഫ് കൊയിലാണ്ടി ഡിവിഷൻ പ്രസിഡന്റ് സഹദ് സഖാഫി, കെ.എം.ജെ കൊയിലാണ്ടി സോൺ ജനറൽ സെക്രട്ടറി നസീർ മേലടി, കമ്മന ഉമ്മർ ഹാജി, പി.എം. ഹുസൈൻ, റഷീദ് സി., ശബീബ് കൂവപ്പുറം, ഹാഫിള് ഹാതിബ് ഹുസൈൻ തുടങ്ങിയവർ സമാപന ചടങ്ങിൽ സംബന്ധിക്കും.

പരിപാടിയുടെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ നാസർ സഖാഫി, ഹനീഫ നെല്ലോളി, റഷീദ് സി., മിഷാൽ, ഇർഷാദ് മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe