കോഴിക്കോട് :കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിന്റെയും അന്നമ്മയുടെയും മകൻ ബിജോ ജോർജ് (50) ആണ് മരിച്ചത്. കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; മൂകാംബിക ദർശനത്തിനു പോയ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; മൂകാംബിക ദർശനത്തിനു പോയ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ഞായറാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടിൽ മാങ്ങ പറിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുതോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേറ്റ ബിജോയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷിസി ചാരുപ്ലാക്കൽ (തിരുവമ്പാടി). മക്കൾ: ഇവാൻസ്, എവ്ലിൻ. സംസ്കാരം പിന്നീട്
മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതിലൈനിൽ തട്ടി; യുവാവ് ഷോക്കേറ്റു മരിച്ചു
May 18, 2026, 5:14 am GMT+0000
payyolionline.in
