മണിയൂർ: മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടിത്തം. തീപിടിത്തത്തിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ ഉണ്ടായിരുന്ന ചന്ദനമരങ്ങളും കശുമാവുകളും ഉൾപ്പെടെ നിരവധി വൃക്ഷങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. ഉടൻ വിവരം ലഭിച്ച വടകര ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തം ഒഴിവായി. സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ അനീഷ് ഒ.യുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ് കെ., റാഷിദ് എം.ടി., ഷിജു ടി.പി., അമൽ രാജ് ഒ.കെ., സുരേഷ് കുമാർ കെ.ബി. എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.