ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷന്റെ പ്രതിഷേധ ധർണ്ണ

news image
Apr 17, 2025, 10:38 am GMT+0000 payyolionline.in

പയ്യോളി : ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ്റെ കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര യൂണിറ്റുകൾ സംയുക്തമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി . ധർണ്ണ സമരം കെ.എ.സി എ സംസ്ഥാന പ്രസിഡണ്ട് വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എൻ. അമൃത സ്വാഗതം പറഞ്ഞ യോഗത്തിൽ സ്റ്റേറ്റ് കൗൺസിൽ അംഗം ഒ.ടി. മുരളീദാസ് അധ്യക്ഷം വഹിച്ചു .

 

 

കൊയിലാണ്ടി ബാർ അസോസിയേഷൻ സെക്രട്ടറി എം സുമൻലാൽ പേരാമ്പ്ര ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് അനിൽകുമാർ
പയ്യോളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ലസിത ,അഭിഭാഷക പരിഷത്ത് സെക്രട്ടറി അഡ്വക്കറ്റ് എം കെ ഹരീഷ് കുമാർ ,ലോയേഴ്സ് കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി.ടി. ഉമേന്ദ്രൻ, പേരാമ്പ്ര ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വി രാജീവൻ, അഡ്വക്കേറ്റ് ടി കെ രാധാകൃഷ്ണൻ,അഡ്വക്കേറ്റ് എ വിനോദ് കുമാർ ,ജില്ലാ വൈസ് പ്രസിഡണ്ട് എസി സോമൻഎന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

 

കൂടാതെ അസോസിയേഷൻ്റെ കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി എം കെ പ്രകാശൻ,യൂണിറ്റിലെ സ്റ്റേറ്റ് കൗൺസിൽ അംഗം വി. വി. അരവിന്ദൻ,ജില്ലാ കൗൺസിൽ അംഗം സി എം ഗംഗാധരൻ നായർ, പേരാമ്പ്ര യൂണിറ്റ് പ്രസിഡണ്ട് എ എം. മോഹനൻ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി ടി പി രഞ്ജിത്ത്,പയ്യോളി യൂണിറ്റ് സെക്രട്ടറി ഷീബ,കൊയിലാണ്ടി യൂണിറ്റിലെ മുൻ പ്രസിഡണ്ട് എൻ പി രവീന്ദ്രൻഎന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ എ.മോഹനൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe