ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥന്മാരെ ഭീക്ഷണിപ്പെടുത്തി വാർഡുവിഭജന പ്രക്രിയ അട്ടിമറിക്കുവാനുള്ള നീക്കം ചെറുക്കും: സി.പി.എ അസീസ്

news image
Nov 2, 2024, 1:55 pm GMT+0000 payyolionline.in

പേരാമ്പ്ര :ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വാർഡ് വിഭജന പക്രിയ അട്ടിമറിക്കാനുള്ള സി.പി.എം നീക്കം ചെറുക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ്ങ് ജന.സെക്രട്ടറി സി.പി എ. അസീസ് പറഞ്ഞു.

പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജന. സെക്രട്ടറി  സി.പി.എ അസീസ് ഉൽഘാടനം ചെയ്യുന്നു

പേരാമ്പ്ര പഞ്ചായത്ത് യു.ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.പി.റസാക്ക് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി.ജനറൽ സെക്രട്ടറി രാജൻ മരുതേരി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ഇബ്രാഹിം, കെ.സി.രവീന്ദ്രൻ, എം.കെ.സി. കുട്ട്യാലി, പി.എസ്.സുനിൽകുമാർ, ഇ.ഷാഹി , ആലീസ് മാത്യു, കെ. ജാനു, രമേഷ് മഠത്തിൽ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe