തൊടുപുഴ ∙ പ്രമുഖ ഭക്ഷ്യോൽപന്ന നിർമാതാക്കളായ ബ്രാഹ്മിൻസ് ഫുഡ്സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി.വിഷ്ണു നമ്പൂതിരി (മണി–68) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10ന് ആണ് അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 3ന് ഇല്ലപ്പറമ്പിൽ.
ഭാര്യ: ഇലഞ്ഞി ആലപുരം മഠത്തിൽമന എൻ.മഞ്ജരി. മക്കൾ: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടർ, ബ്രാഹ്മിൻസ്), സത്യ വിഷ്ണു (ഡയറക്ടർ, ബ്രാഹ്മിൻസ്). മരുമക്കൾ: മാരാരിക്കുളം ഇടമന ഇല്ലം അർച്ചന (എക്സിക്യൂട്ടീവ് ഡയറക്ടർ, ബ്രാഹ്മിൻസ്), ഈരാറ്റുപേട്ട വെള്ളൂർ ഇല്ലം ജിതിൻ ശർമ (ഡയറക്ടർ, ബ്രാഹ്മിൻസ്).