ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് ഒടുവിൽ നീതി; വ്യാജ മയക്കുമരുന്ന് കേസ് ഹൈകോടതി റദ്ദാക്കി

news image
Jul 5, 2023, 8:05 am GMT+0000 payyolionline.in

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്ന്‌ കേസ് ഹൈകോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഷീല സണ്ണി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഷീല പ്രതിയല്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.

ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന്‌ കേസിൽ പ്രതിചേർത്ത സംഭവത്തിൽ എക്‌സൈസ്‌ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ചാലക്കുടി റേഞ്ച്‌ എക്‌സൈസ്‌ ഇൻസ്‌പെക്ടർ കെ. സതീശനെയാണ്‌ വ്യാജക്കേസ്‌ ചമയ്ക്കാൻ കൂട്ടുനിന്നതിന്‌ എക്‌സൈസ്‌ കമീഷണർ അച്ചടക്ക നടപടി സ്വീകരിച്ചത്.

കേസിന്‍റെ ഭാഗമായി മയക്കുമരുന്നെന്ന പേരിൽ പിടിച്ചെടുത്തവ എൽ.എസ്‌.ഡി സ്റ്റാമ്പ്‌ അല്ലെന്ന്‌ കാക്കനാട്‌ റീജനൽ എക്സാമിനേഴ്‌സ്‌ ലബോറട്ടറിയിൽ നടന്ന രാസപരിശോധനയിൽ വ്യക്തമായിരുന്നു. തെളിവായി ശേഖരിച്ച മയക്കുമരുന്നിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്‌ ഇൻസ്‌പെക്ടർ സതീശൻ കൃത്യമായി മറുപടി നൽകാത്തത്‌ സംശയാസ്പദമാണെന്ന്‌ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ ജോയന്‍റ് എക്‌സൈസ്‌ കമീഷണറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe