ബംഗളൂരു: നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ ധ്രുവ് തക്കര്‍ എന്ന 20 വയസുകാരനാണ് മരിച്ചത്. വ്യാഴാഴ്ച ബംഗളൂരു അത്തിഗുപ്പെ മെട്രോ സ്റ്റേഷനിലാണ് സംഭവം. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
‘ആത്മഹത്യയാണെന്നാണ് നിഗമനം. എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്.’ കോളേജിലെ സഹപാഠികളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്നും ബംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡിസിപി എസ്. ഗിരീഷ് സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.