കൊയിലാണ്ടി: തിക്കോടി കോടിക്കൽ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും പതിനൊന്ന് വർഷക്കാലമായി നേതൃത്വം നൽകുന്ന ഫെയ്സ് കോടിക്കലിന്റെ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സെൻറർ ഉദ്ഘാടനവും പന്ത്രണ്ടാം വാർഷികവും ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു.
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം എൽ എ നടപ്പിലാക്കിയ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയും ഫെയ്സ് കോടിക്കലും ചേർന്ന് നടപ്പിലാക്കുന്ന ഐഎ എസ് കോച്ചിങ്ങ് സെൻറർ ഫെയ്സ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെൻററിൽ ആരംഭിക്കാൻ പോവുകയാണ്.ഇതിന്റെ പ്രഖ്യാപനവും ലോഞ്ചിംഗും ചടങ്ങിൽ നടന്നു.
പി.കെ മുഹമ്മദലി ഐഎ എസ് അക്കാദമി പ്രഖ്യാപനത്തിൻ്റെആമുഖം നടത്തി അഡ്വ മുഹമ്മദ് റോഷൻ ലോഗോ പ്രകാശനം ചെയ്തു.5 വർഷത്തെ വിഷൻ പദ്ധതി എഫ്.എം സഫീർ പ്രഖ്യാപനം നടത്തി.ചെയർമാൻ കുണ്ടുകുളം ശൗഖത്ത് അധ്യക്ഷത വഹിച്ചു. വി.പി ദുൽഖിഫിൽ,കെ.പി ഷക്കീല,സന്തോഷ് തിക്കോടി,ബഷീർ പി,മജീദ് മന്നത്ത്,ക്കുന്നുമ്മൽ ബഷീർ,എൻപി മമ്മദ്ഹാജി,ഹാഷിം മാസ്റ്റർ,എഫ് എം ലിയാഖത്ത് മാസ്റ്റർ,മടത്തിൽ അബ്ദുറഹ്മാൻ,ഉമ്മർ സി,സഹദ് മന്നത് സംസാരിച്ചു.നസീർ എഫ്.എം സ്വാഗതവും സലീം പിടി നന്ദിയും പറഞ്ഞു