പയ്യോളി: സംസ്ഥാന വ്യാപകമായി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും സ്റ്റുഡൻ്റ് സേവിങ്സ് എക്കൗണ്ട് എന്ന പേരിൽ നിർബന്ധിത അംഗത്വമെടുപ്പിച്ച് ആഴ്ചതോറും പണം സമാഹരിച്ച് ട്രഷറികളിൽ നിക്ഷേപിക്കാനുള്ള കലക്ഷൻ ഏജൻ്റായി പ്രധാനാധ്യാപകരെ മാറ്റാനുള്ള സർക്കാർ നടപടിയിൽ നിന്ന് പിൻമാറണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ മേലടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ മേലടി ഉപജില്ലാ സമ്മേളനം മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
അയനിക്കാടുള്ള സംഘടനയുടെ സംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണ കേന്ദ്രത്തിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻ്റ്ഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് അവാർഡ് നേടിയ കീപ്പയൂർ വെസ്റ്റ് എൽ.പി സ്കൂൾ പ്രധാനധ്യാപകൻ നാസർ മാസ്റ്റർക്കുള്ള ഉപഹാരം മനോജ് മാസ്റ്റർ നൽകി. പി.വി.ബീനചടങ്ങിൽ അധ്യക്ഷയായി. സി.എച്ച് രാമചന്ദ്രൻ, ഗീത കുതിരോടി,കെ. യൂസഫ്,ഐ.വിനോദ്,പി.ജി രാജീവ്, പി.ഹാഷിം സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഗീത കുതിരോടി , ജനറൽ സെക്രട്ടറി പി.ജി രാജീവ്, ട്രഷറർ പി.ടി സനൂപ് എന്നിവരെ തിരഞ്ഞെടുത്തു.