തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിൽ ഭൂരിഭാഗം ജീവനക്കാരും ഹാജരായി. 3683 ജീവനക്കാരാണ് ഇന്ന് ജോലിക്കെത്തിയത്. ഇന്നലത്തെ ഹാജർ നില 3879 ആയിരുന്നു. പൊതുഭരണ വകുപ്പിൽ 2882 ഉം ഫിനാൻസിൽ 574 ഉം ആണ് ഇന്നത്തെ ഹാജർ നില . രാവിലെ ജോലിക്കെത്തിയവരെ തടയാൻ സമരക്കാർ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങി. ജോലിക്കെത്തിയ ഭിന്നശേഷിക്കാരായ ദമ്പതികളുടെ ഇരു ചക്രവാഹനം മറിച്ചിടാൻ സമരക്കാർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.പണിമുടക്കിനെതിരെ പ്രതിപക്ഷ സംഘടനകളിലും ഭിന്നിപ്പുണ്ടായിരുന്നു. നിയമസഭാ സെക്രട്ടറിയറ്റും സാധാരണ പോലെപ്രവർത്തിച്ചു.
തലസ്ഥാനത്തെപ്രധാന ഓഫീസ് സമുച്ചയങ്ങളായ വികാസ് ഭവൻ, പബ്ലിക്ക് ഓഫീസ്, സ്വരാജ്ഭവൻ, കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ98% ലേറെ ഹാജർ രേഖപ്പെടുത്തി. വിവിധ ഡയറക്ടറേറ്റുകളിലേയും ജീവനക്കാർപണിമുടക്കാഹ്വാനം തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം സാധാരണ നിലയിൽപ്രവർത്തിച്ചു. പി എസ് സി അ സ്ഥാനം, മേഖലാ ഓഫീസുകൾ, ജില്ലാ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം സാധാരണ നിലയിൽപ്രവർത്തിക്കുന്നു.തിരുവനന്തപുരം കോർപ്പറേഷനിലും ഭൂരിപക്ഷം ജീവനക്കാരും ജോലിക്കെത്തി.