ചൊക്ലി: 14 വയസ്സുകാരിയെ പീഡിപ്പിച്ചതിന് ബന്ധുവായ സഹോദരങ്ങൾക്കെതിരെ പോക്സോ പ്രകാരം ചൊക്ലി പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ചൊക്ലി സി.പി റോഡിലെ സന ഹൗസിൽ ഉവൈസിനെ (22) ആണ് എസ്.ഐ കെ. സജിത്ത് അറസ്റ്റ് ചെയ്തത്.
2022 നവംബർ 21നാണ് 14 കാരിയെ ഉവൈസ് ശാരീരികമായി പീഡിപ്പിച്ചത്. ഉവൈസിന്റെ സഹോദരൻ നുർഷിദിനെതിരെയും ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ബന്ധുക്കളായ സഹോദരങ്ങൾ പീഡിപ്പിച്ച കാര്യം പുറത്ത് പറഞ്ഞത്.