‘പൊടി ശല്യത്തിന് ശാശ്വത പരിഹാരം വേണം’: ദേശീയപാതയിൽ പെരുമാൾ പുരത്ത് നാട്ടുകാർ വഗാഡ് വാഹനങ്ങൾ തടയുന്നു

news image
Dec 26, 2024, 6:43 am GMT+0000 payyolionline.in

പയ്യോളി: രൂക്ഷമായ പൊടി ശല്യത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പെരുമാൾപുരത്ത് നാട്ടുകാർ നിർമ്മാണ കമ്പനിയായ വാഗാഡിന്റെ വാഹനങ്ങൾ തടയുന്നു. മഴക്കാലത്ത് വെള്ളക്കെട്ട് മൂലും ഉണ്ടായ ബുദ്ധിമുട്ടുകളിൽ പരിഹരിക്കാൻ ക്വറി വേസ്റ്റുകൾ ഇട്ടതോടെയാണ് മഴ മാറിയതോടെ വലിയ തോതിൽ പൊടി ശല്യം രൂക്ഷമായത്.

നിരവധിതവണ ജനപ്രതികൾക്കും ഉദ്യോഗസ്ഥർക്കും ഇത് സംബന്ധമായി പരാതി നൽകിയിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് നാട്ടുകാരും വ്യാപാരികളും ചേർന്ന് നിർമ്മാണ കമ്പനിയായ വാഗാർഡിന്റെ വാഹനങ്ങൾ തടഞ്ഞത്.മണ്ണുമായി പോകുന്ന ടോറസ് ലോറികളും, റോഡിൽ വെള്ളം നനയ്ക്കുന്ന ലോറിയും എൻജിനീയർമാർ സഞ്ചരിച്ച ജീപ്പ് ഉൾപ്പെടെയുള്ളവ നാട്ടുകാർ തടഞ്ഞിട്ടുണ്ട്.വിഷയത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെ കൃത്യമായി ഉറപ്പ് തന്നാൽ മാത്രമേ സമരത്തിൽ നിന്ന് പിൻവാങ്ങു എന്നാണ് നാട്ടുകാർ പറയുന്നത്.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ പ്രസിഡന്റ് എംവി രമേഷിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ചത്.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe