പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറകൾസ്ഥാപിക്കണം: കക്കാട് മുസ്‌ലിം ലീഗ്

news image
Aug 22, 2024, 1:27 pm GMT+0000 payyolionline.in

പേരാമ്പ്ര: നിരന്തരം അപകടങ്ങളും, സാമുഹ്യ വിരുദ്ധരുടെ ശല്യവും കൂടാതെ ബൈപ്പാസ്റോഡിന്റെ സമീപത്തുള്ള വയലുകളിൽ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളി തണ്ണീർ തടങ്ങളിലെ ജലം മലിനമായി തോടുകളിലൂടെ ഒഴുകി പരിസരത്തെ ജല സ്രോതസ്സുകൾ മലീമസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.


ബൈപ്പാസിന്റെ ഇരു വശങ്ങളിലും ബസ്സ് ബേ സൗകര്യം ദുരുപയോഗം ചെയ്ത് സ്ഥിരമായി ഒരേ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ബൈപ്പാസിലെ അനധികൃത പാർക്കിംങ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നിരവധി തവണ
പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സി.പി എ അസീസ് ഉൽഘാടനം ചെയ്തു. കക്കാട്ട് റാഫി അദ്ധ്യക്ഷത വഹിച്ചു.കെ.പി റസാക്ക്, സി.പി ഹമീദ്, സി.കെ. സി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് മെമ്പർ സൽമ നൻമനക്കണ്ടി,
എൻ.കെ.മുസ്തഫ, എൻ.കെ. അസീസ്, പി.കെ.അഷറഫ് ഇ കെ.യൂസഫ്,കെ.പിയുസഫ്
പി.മജീദ് , പി.എംഅബദുറഹിമാൻ, കെ.പി. നിയാസ്, സി.കെ.മുസ, ഇ.കെ അസീസ്,
എൻ.പിഅബ്ദുള്ള, എം.സിഅജ്മൽ, എം പി. എം.നൗഷാദ്, എൻ.പി അൻസാർ പ്രസംഗിച്ചു.
ഡീലക്സ് മജീദ് സ്വാഗതവും എം.സി. യാസിർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe