പേരാമ്പ്രയില്‍ പ്രവാസികൾക്ക് റംസാൻ കിറ്റുമായി കെ എം സി സി കൂട്ടായ്മ

news image
Mar 12, 2024, 7:22 am GMT+0000 payyolionline.in

പേരാമ്പ്ര: വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളായവരുടെ സംഘടനയായ കെ.എം.സി.സി കൂട്ടായ്മ പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ നിൽക്കുന്നവർക്ക് റംസാൻ കിറ്റ് വിതരണം ശാഖാ കമ്മറ്റികൾക്ക് നൽകി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉൽഘാടനം ചെയ്തു. ചെയർമാൻ വി.കെ. റസാഖ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.സി കൂട്ട്യാലി, ഇ.ഷാഹി, കെ. കുഞ്ഞലവി ,റസാഖ് ഗുരുക്കൾ, പ്രവാസി മുഹമ്മദ്, കെ.പി റസാഖ്, പി.വി. അഷറഫ്, പി.ജമാൽ, കെ.സി മുഹമ്മദ്, കക്കാട്ട് റാഫി എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് എടവരാട് സ്വാഗതവും എം.സി ബഷീർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe