പേരാമ്പ്രയില്‍ ആറാമത് ‘ഹസ്ത സ്‌നേഹവീടിന്’ തറക്കല്ലിട്ടു

news image
Feb 28, 2025, 4:24 pm GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്രയിലെ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍ധനരായ രോഗികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ആറാമത്തെ ‘ഹസ്ത സ്‌നേഹവീടിന്’ തറക്കല്ലിട്ടു. അഞ്ച് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ് ആറാമത്തെ വീടിന്റെ തറക്കല്ലിടല്‍ നടത്തിയത്. കൂത്താളി ഗ്രാമ പഞ്ചായത്തിലെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപെട്ട യുവതൊഴിലാളിയുടെ കുടുംബത്തിനാണ് ആറാമത്തെ വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

ഹസ്ത സ്‌നേഹവീടിന്റ തറക്കല്ലിടല്‍ കര്‍മ്മം കെപിസിസി വൈസ് പ്രഡിഡണ്ട് വി.ടി ബല്‍റാം നിര്‍വ്വഹിച്ചു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ഇല്ല്യാസ് എലാസിയ മുഖ്യാതിഥിയായി. ഹസ്ത സെക്രട്ടറി ഒ.എം. രാജന്‍ പദ്ധതി വിശദീകരണം നടത്തി. കെപിസിസി മെമ്പർ സത്യന്‍ കടിയങ്ങാട്, നിർമാണ കമ്മിറ്റി ചെയർമാൻ ഷിജു പുല്ല്യോട്ട്, ട്രഷറർ കെ പി ബാബു ,കെ.വി രാഗിത, ബിനോയ് ശ്രീവിലാസ്, കെ.ടി കുഞ്ഞമ്മദ്, എം.കെ ശ്രീധരന്‍, കെ.എം. ഗോവിന്ദന്‍, പി.പി പ്രസന്ന, കെ. പ്രദീപന്‍, ഉമ്മര്‍ തണ്ടോറ, രാജന്‍ കെ.പുതിയേടത്ത്, എന്‍.കെ കുഞ്ഞബ്ദുള്ള, രവീന്ദ്രന്‍ കേളോത്ത്, പി ആദര്‍ശ്, പി. അച്യുതന്‍, ടി.വി മുരളി, എന്‍. വിനോദ്കുമാര്‍, പി.എന്‍ അനുനാഥ്, ഐശ്വര്യ നാരായണന്‍, ടി.എം. ബാലകൃഷ്ണന്‍, കെ.കെ പ്രദീപന്‍, പി. വിനോദന്‍, ശശി പുളിയുള്ളതില്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe