കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂളിനു സമീപം പൂക്കാട് കലാലയം റോഡിൽ മാലിന്യം തള്ളി. സമീപത്തെ ബിൽഡിങ്ങിൽ നിന്നാണ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു.
നേരത്തെ ഇവിടെ ഹോട്ടൽ ഉണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ് ഹോട്ടൽ പൂട്ടിയിരുന്നു. സംഭവമറിഞ്ഞ്ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട്പി പി.ബാബുരാജ്, പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ , വാർഡ് മെംബർ സുധ തടവൻ കയ്യിൽ അടക്കമുള്ള ജനപ്രതിനിധികളും പൂക്കാട് കലാലയം ഭാരവാഹികളും സ്ഥലത്തെത്തി. ഹോട്ടൽ ബിൽഡിങ്ങിൽ കൂറ്റൻ മോട്ടോർ കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.