പുറക്കാട്: പുറക്കാട് സൗത്ത് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്കൂൾ മാനേജർ വാസു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബിജോയ് പിടി അധ്യക്ഷത വഹിച്ചു. സുഷമ സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്കു ക്വിസ് മത്സരത്തിന് ബിജോയ് മാസ്റ്റർ നേതൃത്വം നൽകി. പ്രത്യേക അസംബ്ലിയും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ഫസിന ടീച്ചർ, ലീന ടീച്ചർ, ദീപ ടീച്ചർ, എം.പി.ടി.എ ചെയർപേഴ്സൺ രബിഷ, വൈസ് ചെയർപേഴ്സൺ റൂബി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ വിവേക്, ഷിബിന, ശരണ്യ എന്നിവർ പങ്കെടുത്തു.



