പാലക്കാട്: പാലക്കാട്- കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസിയുടെ എസി പ്രീമിയം ബസ് ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും. ഇൗ റൂട്ടിലെ ആദ്യ എസി പ്രമീയം ബസ് സർവീസാണിത്.
പാലക്കാട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ യാത്രക്കാർക്കായി ഒരുക്കിയ എസി വിശ്രമമുറിയും ഏഴിന് തുറക്കും. ഒരുമണിക്കൂറിന് 20 രൂപയാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും പത്തുരൂപവീതം ഇൗടാക്കും. എസി പ്രീമിയം കെഎസ്ആർടിസി ബസിന്റെയും എസി വിശ്രമമുറിയുടെയും ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും.
ദിവസവും രണ്ട് സർവീസ്
രാവിലെ 6.30-ന് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് പുറപ്പെടും. 10-ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് 11.15-ന് പുറപ്പെട്ട് 2.50-ന് പാലക്കാട്ടെത്തും. വൈകീട്ട് 5.45-ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് രാത്രി 9.20-ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പത്തരയ്ക്ക് പുറപ്പെട്ട് പുലർച്ചെ 2.05-ന് പാലക്കാട്ടെത്തും.
ബുക്ക് ചെയ്യാം
onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും enteksrtc neo-oprs ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഉച്ചയ്ക്ക് ഒരുമണിമുതൽ രാത്രി ഒൻപതുവരെ ഡിപ്പോയിൽ നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക്ചെയ്യാം. 231 രൂപയാണ് ടിക്കറ്റിന്.