പാലക്കാട് : മരുതറോഡ് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ കുതിച്ചെത്തിയ കാർ ഇടിച്ചുകയറി ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വദേശി പുതുശ്ശേരി കാളാണ്ടിത്തറയിൽ വാടകയ്ക്ക് താമസിക്കുന്ന അമൃതയാണ് (36) മരിച്ചത്. ഇന്നലെ രാത്രി 9 നാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അമൃതയുടെ പിതാവിന്റെ സഹോദരൻ മഹിപാലും, അമൃതയുടെ മകൾ അദ്വൈകയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.