പാചക വാതകവില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും . ഓൺലൈൻ ഭക്ഷണ വിതരണവും ഉണ്ടായിരിക്കില്ല

news image
May 6, 2026, 4:32 am GMT+0000 payyolionline.in

കൊച്ചി: പാചകവാതക വില കുത്തനെ ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് 24 മണിക്കൂർ സമരം. ഓൺലൈൻ ഭക്ഷണ വിതരണവും ഉണ്ടായിരിക്കില്ല.

വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe