തിക്കോടി: പള്ളിക്കര എ.എൽ പി സ്കൂളിലെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പള്ളിക്കര എ.എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം കർഷകനും റിട്ട.മിലിട്ടറി ഉദ്യോഗസ്ഥനുമായ കോയിത്തനാരി ബാലകൃഷ്ണൻ കിടാവ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ക്ലാസ് നടന്നു. ഹെഡ് മാസ്റ്റർ ഐ വിനോദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിബിൽ. കെ. പി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദിഷ. പി. ടി നന്ദി പറഞ്ഞു.