പരീക്ഷാ ക്രമക്കേടിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാൻ പിഎസ്സി തീരുമാനം. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി എസ് സി തീരുമാനമെടുത്തത്. അന്വേഷണസംഘം ആവശ്യപ്പെടുന്ന രേഖകൾ കൈമാറും,സർക്കാരുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ഇല്ലെന്നും യോഗം വിലയിരുത്തി.
സർക്കാർ പ്രഖ്യാപിച്ച കൈം ബ്രാഞ്ച് അന്വേഷണത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് പിഎസ്സി. സർക്കാരുമായി ഒരുതരത്തിലും ഭിന്നാഭിപ്രായം വേണ്ട അത് കൂടുതൽ വിഷയങ്ങളിലേക്ക് നയിക്കും എന്നും പി എസ് സി ബോഡ് യോഗം വിലയിരുത്തി. ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണം. വസ്തുത അന്വേഷണത്തിലൂടെ പൊതു സമൂഹത്തിന് ബോധ്യമാകേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. എസ് ഐ ടി പരീക്ഷകളെ സംബന്ധിച്ച് ആവശ്യപ്പെടുന്ന എല്ലാ രേഖകൾ കൈമാറാനും യോഗത്തിൽ തീരുമാനിച്ചു.
